+91 487 242 7183
marthmariambigchurch@gmail.com

കൊറോണ ബാധിതരായി നമ്മുടെ ഭവനങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് ആരോഗ്യവകുപ്പ് നിർദേശിക്കുന്ന ഒരു ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. രക്തത്തിലെ ഓക്സിജൻ അളവ്, പൾസ് എന്നിവ നിർണയിക്കുന്ന ഈ ഉപകരണം രോഗികൾക്ക് ഏറെ പ്രയോജനകരമാണ്. ആയത് സൗജന്യമായി വിതരണം ചെയ്യുവാൻ മാർത്തമറിയം വലിയപള്ളി യൂത്ത്സ് തീരുമാനിച്ചിട്ടുണ്ട്. ഇവ ഉപയോഗശേഷം മറ്റുള്ള രോഗികൾക്ക് ഉപയോഗിക്കുന്നതിനായി പള്ളിയിൽ തിരിച്ച് ഏൽപ്പിക്കുകയും വേണം. നമ്മുടെ ഭവനങ്ങളിലോ, പരിസരത്തോ ഈ ഉപകരണം ആവശ്യമുണ്ടെങ്കിൽ വലിയപള്ളി വികാരി അച്ഛനെ സമീപിച്ചാൽ ആയത് നിങ്ങൾക്ക് നൽകുന്നതാണ്.