പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളിയിൽ അഞ്ച് ദിവസമായി നടന്നു വന്നിരുന്ന തിരുനാൾ ചാരിറ്റി പ്രവർത്തനങ്ങളുടെ സമാപനം. രണ്ടാം തീയതി രാവിലെ ഏഴുമണിക്ക് അസിസ്റ്റ ന്റെ വികാരി സിജോ ജോണി കശീശയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് നടന്ന യോഗത്തിൽ സാധാരണ എല്ലാ വർഷവും ഇന്നേദിവസം നടത്താറുള്ള ഗാനമേള ഒഴിവാക്കി അതിനുപകരം കലാകാരന്മാരുടെ സംഘടനയായ സ്വരത്തിന് സാമ്പത്തിക സഹായം കൈമാറി. വലിയ പള്ളി യൂത്ത്സ് അസോസിയേഷൻ നിർധനരായ കോവിർഡ് രോഗികൾക്കായി നൽകുന്ന പൾസ് ഓക്സിമീറ്റർ കൈമാറ്റം , ആരോഗ്യപ്രശ്നം മൂലവും സാമ്പത്തികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുട്ടിയുടെ കുടുംബത്തിന് സഹായം കൈമാറി , വുമൻസ് യൂത്ത്സ് അസോസിയേഷൻ ഫോഗിങ് മെഷീൻ കൈമാറ്റവും നടന്നു. യോഗത്തിൽ ഡോക്ടർ മാർ യോഹന്നാൻ യോസഫ് എപ്പിസ്കോപ്പാ, വലിയപള്ളി വികാരി ഫാദർ സിറിൽ ആൻറണി , അസിസ്റ്റൻറ് വികാരിമാരായ ഫാദർ സിജോ ജോണി, വി വി ജോസഫ് ശെമ്മാശൻ, കൈക്കാരൻ ഐ ജി ജോയ് , സ്വരം സംഘടനയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് ശോഭ ബാലമുരളി, യൂത്ത്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സോജൻ പി ജോൺ, വലിയപള്ളി സെക്രട്ടറിമാരായ അഭിനവ് ചാൾസ് , അഞ്ചു ആന്റെണി എന്നിവർ സന്നിഹിതരായിരുന്നു. ഫോട്ടോ അടിക്കുറിപ്പ് : കലാകാരന്മാരുടെ സംഘടനയായ സ്വരത്തിന് വലിയപള്ളി തിരുനാളിനോടനുബന്ധിച്ച് ഡോക്ടർ മാർ യോഹന്നാൻ യോസേഫ് എപ്പിസ്കോപ്പാ സംഘടനയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് ശോഭ ബാലമുരളിക്ക് സഹായധനം കൈമാറുന്നു.