വലിയപള്ളി 208 സ്ഥാപകദിനം ചാരിറ്റി ഡെ ആയി ആഘോഷിച്ചു തൃശ്ശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഭദ്രാസന ദൈവാലയവും തൃശ്ശൂർ പട്ടണത്തിലെ ആദ്യത്തെ ക്രൈസ്തവ ദൈവാലയവുമായ മാർത്ത് മറിയം വലിയ പള്ളിയുടെ 208- )o വാർഷികം മാർച്ച് പതിമൂന്നാം തീയതി ഞായറാഴ്ച ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ ആഭിമുഖ്യത്തിൽ ചാരിറ്റി ഡെ ആയി ആഘോഷിചു. രാവിലെ 7.30ന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് 10 മണിക്ക് ഇടവക യൂത്ത്സ് അസോസിയേഷൻ്റ ആഭിമുഖ്യത്തിൽ തൃശ്ശൂർ ഡോ. റാണി മേനോൻ ഐ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പും, മെൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇസ്റാം കാർഡ് രജിസ്ട്രേഷനും, റേഷൻകാർഡ് സ്മാർട്ട് കാർഡ് ആക്കുന്നതിന്റെ രജിസ്ട്രേഷനും സംഘടിപ്പിക്കുകയുണ്ടായി. BPL കാർക്ക് സൗജന്യമായാണ് കാർഡ് നൽകിയത്. വുമൺസ് യൂത്ത്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി സംഖ്യ സ്വരൂപിക്കുന്നതിലേക്കായി ഭക്ഷണ വിതരണവും , AMHA, THRISSUR എന്ന NGO സംഘടനയ്ക്ക് Rs. 10000/- തുകയ്ക്കുള്ള ചെക്കൂം കൈമാറി. മഹിളാ സമാജം അംഗങ്ങളുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി നടത്തറ ആശ്രയ ഭവനിലേക്ക് പതിനായിരം രൂപയുടെ ചെക്ക് കൈമാറി. അന്നേദിവസം വൈകുന്നേരം നാലുമണിക്ക് പൊതുസമ്മേളനവും, ഇടവകയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ SSLC, +2, ഡിഗ്രി, മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയ വരെ ആദരിക്കൽ എന്നീ ചടങ്ങുകളും നടന്നു. അഭിവന്ദ്യ ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്ത, അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ, തൃശ്ശൂർ എംഎൽഎ ശ്രീ ബാലചന്ദ്രൻ, വാർഡ് കൗൺസിലർ സിന്ധു ആൻ്റോ ചാക്കോള, വലിയപള്ളി വികാരി ഫാദർ സിറിൽ ആൻറണി കശ്ശീശ, വലിയപള്ളി കൈക്കാരന്മാരായ ഐ ജി ജോയ്, രാജു ഇമ്മട്ടി എന്നിവർ പങ്കെടുത്തു.
z
