മെയ് 1 ഓർമ്മ തിരുനാൾ പന്തൽ കാൽനാട്ടൽ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വിശുദ്ധൻ മാർ അബിമലേക്ക് തിമോഥെയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഇന്ത്യയിൽ കാലംചെയ്ത പിതാക്കന്മാരുടെ ഓർമ്മ ദിനവും മെയ് ഒന്നിന് മാർത്ത് മറിയം വലിയപള്ളിയിൽ സമുചിതമായി ആചരിക്കുന്നു. പെരുന്നാൾ ഒരുക്കങ്ങൾക്കായി നിർമ്മിക്കുന്ന പന്തലിന് കാൽനാട്ടൽ കർമ്മം അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വലിയപള്ളി വികാരി ഫാദർ സിറിൽ ആൻറണി, അസിസ്റ്റൻറ് വികാരിമാരായ വി വി ജോസഫ്, ഓ എസ് ജോസ്, കൺവീനർ ചാൾസ് ചിറ്റിലപ്പിള്ളി കൈക്കാരൻ സോജൻ പി ജോൺ മുൻ കൈക്കാരന്മാരായ രാജു ഇമ്മട്ടി, ഐ ജി ജോയ് എന്നിവർ സന്നിഹിതരായിരുന്നു.