പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ചരിത്രപ്രസിദ്ധമായ സഭാ ശുദ്ധീകരണ പെരുന്നാളിന്റെ കൊടിക്കയറ്റം ഒൿടോബർ 23ന് ഞായറാഴ്ച രാവിലെ 7 30ന് മാർത്ത് മറിയം വലിയ പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കു ശേഷം ഡോക്ടർ മാർ യോഹന്നാൻ യോസെഫ് എപ്പിസ്കോപ്പ നിർവഹിച്ചു. ഒൿടോബർ 28,29,30,31 ദിവസങ്ങളിലാണ് പെരുന്നാൾ. പെരുന്നാളിന് മുന്നോടിയായി 26,27,28 ദിവസങ്ങളിൽ ത്രിദിന കൺവെൻഷനും ഉണ്ടായിരിക്കും. പെരുന്നാളിന്റെയും കൺവെൻഷന്റെയും നടത്തിപ്പിനായി 101 അംഗ വളണ്ടിയർ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. വികാരി ഫാദർ സിറിൽ ആൻറണി, അസിസ്റ്റൻറ് വികാരി വി വി ജോസഫ്, ഒ എസ് ജോസ്, കൺവീനർ ചാൾസ് ചിറ്റിലപ്പിള്ളി, കൈക്കാരൻ സോജൻ പി ജോൺ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകുന്നു.