ഈശോയെ തറച്ച സ്ലീവ കണ്ടെടുത്ത തിനോട് അനുബന്ധിച്ച് ആരംഭിച്ചതാണ് ഈ തിരുനാൾ. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മ ഹെലിന രാജ്ഞി എ.ഡി. 320ൽ സെപ്തംബർ 13 ന് വിശുദ്ധ സ്ലീവ കണ്ടെത്തി എന്ന പാരമ്പര്യത്തിൽ നിന്നാണ് പൗരസ്ത്യ സുറിയാനി സഭ ഈ ദിവസത്തെ സ്ലീവ തിരുനാൾ ആചരിക്കുന്നത്. ഒന്നാം നൂറ്റാണ്ട് മുതൽ സഭയിൽ സ്ലീവായോടെ ഉള്ള വണക്കം നിലനിന്നിരുന്നു.