+91 487 242 7183
marthmariambigchurch@gmail.com

തൃശ്ശൂർ കളക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ അംഗ പരിമിത ദമ്പതികൾക്കായി വെങ്ങിണിശ്ശേരി യിൽ തറക്കല്ലിട്ട വീടിനെ പണി പൂർത്തീകരിക്കുന്നതിനായി പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയപള്ളി അമ്പതിനായിരം രൂപ കളക്ടർക്ക് കൈമാറി.വലിയ പള്ളിയുടെ നേതൃത്വത്തിൽ വെങ്ങിണിശ്ശേരി യിൽ മാർ അപ്രേംമെത്രാപോലീത്തൻ സുവർണ്ണ ജൂബിലി ഭവന ദാന പദ്ധതി ഇൽ വീട് ഇല്ലാത്തവർക്കായി 10 ഭവനങ്ങൾ പണിത് ഉപഭോക്താക്കൾക്ക് കൈമാറിയിരുന്നു.ഇതിൽ നിന്നുമുള്ള തുകയാണ് ഇപ്പോൾ കളക്ടർക്ക് കൈമാറിയത് . യോഗത്തിൽ വലിയപള്ളി വികാരി ഫാദർ സിറിൽ ആന്റെണി , അസിസ്റ്റന്റെ വികാരി ഡീക്കൻ വി വി ജോസഫ് , പാറളം പഞ്ചായത്ത് പ്രസിഡന്റെ സന്ദീപ് ജോസഫ് വലിയപള്ളി കൈക്കാരൻ ഐ ജി ജോയ് എന്നിവർ പങ്കെടുത്തു.