മാർത്ത് മറിയം വലിയപള്ളി കുരിശിന്റ തിരുനാൾ കൊടികയറി

 

പൗരസ്ത്യ കൽദായ സുറിയാനി സഭ വിശുദ്ധ സ്ലീവ തിരുനാൾ സെപ്റ്റംബർ പതിമൂന്നാം തീയതി ആഘോഷിക്കുന്നു. തിരുനാളിനു മുന്നോടിയായി സഭയുടെ ഭദ്രാസന ദേവാലയമായ മാർത്ത് മറിയം വലിയപള്ളിയിൽ സെപ്തംബർ അഞ്ചാം തീയതി രാവിലെ വിശുദ്ധ കുർബാനയും തുടർന്ന് ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ കൊടി കയറ്റവും നിർവഹിച്ചു. സെപ്റ്റംബർ 9,10,11 ദിവസങ്ങളിൽ കുരിശുപള്ളിയിൽ 4.30pm മുതൽ ഗാനാർച്ചനയും ആരാധനയും ഉണ്ടായിരിക്കും, 12 വിശുദ്ധ കുർബാന, കുരിശുപള്ളിയിൽ ആരാധന, വൈകീട്ട് 6.30pm നെ റംശാ പ്രാർത്ഥന തുടർന്ന് 8pm നെ അഭിവന്ദ്യ മാർ അപ്രേം തിരുമേനിയുടെ കാർമികത്വത്തിൽ തിരുനാൾ പ്രദക്ഷിണം സെപ്റ്റംബർ 13 തിങ്കളാഴ്ച തിരുനാൾ ദിവസം രാവിലെ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. എല്ലാ ചടങ്ങുകളും കോവിഡ് 19 സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ആയിരിക്കും.