പൗരസ്ത്യ കൽദായ സുറിയാനി സഭ ക്രിസ്തുമസിനോടനുബന്ധിച്ച് മാർത്ത് മറിയം വലിയ പള്ളി യൂത്ത്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുപ്പത്തിരണ്ടാമത് ക്വയർ മീറ്റ് ഈ വർഷവും നടത്തുന്നു ക്വയർ മീറ്റ് 2021 ൽ അഭിവന്ദ്യ ഡോക്ടർ മാർ അപ്രേം മെത്രാപ്പോലീത്ത, ഡോക്ടർ മാർ യോഹന്നാൻ യോസേഫ്,മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പാമാർ,T N പ്രതാപൻ M P, ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റിസ് ചെയർമാൻ ടെന്നി സി എൽ,വലിയപള്ളി വികാരി ഫാദർ സിറിൽ ആൻറണി, കൈക്കാരൻമാർ ഐ ജി ജോയ്, രാജു ഇമ്മട്ടി,കേന്ദ്ര യൂത്ത്സ് അസോസിയേഷൻ പ്രസിഡൻറ് ഫാദർ സിജോ ജോണി യൂത്ത് അസോസിയേഷൻ സെക്രട്ടറി അൽബിൻ റോയ് എന്നിവർ പങ്കെടുക്കും. പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ തൻ്റെ ഇരുന്നൂറാമത്തെ സിനിമ ചെയ്തതിനുള്ള പുരസ്കാരവും, ഓസ്കാർ നോമിനേഷന്റെ ഫൈനൽ റൗണ്ടിൽ എത്തിയ ജെല്ലിക്കെട്ട് സിനിമയുടെ സൗണ്ട് എഡിറ്റ് ചെയ്ത ഫ്രാൻസിസ് ഡേവിസിനുള പുരസ്കാര സമർപ്പണവും തദവസരത്തിൽ നടക്കും. തൃശ്ശൂരിലെ മികച്ച ക്വയർ ടീമുകളുടെ കോമ്പറ്റീഷൻ ഉണ്ടായിരിക്കുന്നതാണ്. ചടങ്ങുകളെല്ലാം സർക്കാർ നിശ്ചയിക്കുന്ന കവിഡ് പ്രോട്ടോകോൾ പ്രകാരം ആയിരിക്കും