മെയ് 1 ഓർമ്മ തിരുനാൾ കമ്മിറ്റി

മെയ് 1 ഓർമ്മ തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വിശുദ്ധൻ വി. അബിമലേക്ക് തിമോഥെയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഇന്ത്യയിൽ കാലംചെയ്ത പിതാക്കന്മാരുടെ ഓർമ്മ ദിനവും മെയ് ഒന്നിന് മാർത്ത് മറിയം വലിയപള്ളിയിൽ സമുചിതമായി ആചരിക്കുന്നു. പെരുന്നാൾ കമ്മിറ്റി ഓഫീസ് അഭിവന്ദ്യ മാർ ഔഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. വലിയപള്ളി വികാരി ഫാദർ സിറിൽ ആൻറണി, അസിസ്റ്റൻറ് വികാരി സിജോ ജോണി, ബോർഡ് ഓഫ് സെൻട്രൽ ട്രസ്റ്റീസ് ചെയർമാൻ ടെന്നി സി എൽ, കൺവീനർ ചാൾസ് ചിറ്റിലപ്പിള്ളി കൈക്കാരന്മാരായ രാജു ഇമ്മട്ടി, ഐ ജി ജോയ് എന്നിവർ സന്നിഹിതരായിരുന്നു.