അഭിവന്ദ്യ മാർ ഔഗിൻ കുരിയാക്കോസിന്റെ മെത്രാപ്പോലീത്തൻ പട്ടാഭിഷേകം ജനുവരി 8 ഞായർ.
ജനുവരി 8 ഞായർ രാവിലെ 7 മണിക് കാഥോലിക്കോസ് പാതൃയർക്കീസിനും സഭയുടെ വിവിധ രാജ്യങ്ങളിലെ രൂപത അധ്യക്ഷന്മാ ർക്കും വൈദികർക്കും പട്ടാഭിഷേകത്തിനു മുന്നോടിയായിട്ടുള്ള പരമ്പരാഗത എതിരേൽപ്പ് മാർത്ത് മറിയം വലിയപ്പള്ളി കത്തിഡ്രലിൽ നടത്തും.
7.30ന് സഭയുടെ ഇപ്പോഴത്തെ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായി സഭ ചരിത്രത്തിൽ ഇന്ത്യയിൽ ആദ്യമായി നടക്കുന്ന നിയുക്ത മെത്രാപ്പോലീത്ത മാർ ഔഗിൻ കുരിയാക്കോസ് തിരുമേനിയുടെ മെത്രാപ്പോലീത്ത പട്ടാഭിഷേക ശുശ്രൂഷ മാർത്ത് മറിയം വലിയ പള്ളിയിൽ തുടർന്ന് 8.30ന് നവമെത്രാപ്പോലീത്തയുടെ കാർമീകത്വത്തിൽ വിശുദ്ധ കുർബ്ബാന.