മെൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇശ്രം കാർഡ് രജിസ്ട്രേഷനും, റേഷൻകാർഡ് സ്മാർട്ട് കാർഡ് ആക്കുന്ന ക്യാമ്പ്

 

വലിയ പള്ളിയുടെ 208 ആം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇടവകയിലെ എല്ലാ ഭക്ത സംഘടനകളും വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തു. മെൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഇശ്രം കാർഡ് രജിസ്ട്രേഷനും, റേഷൻകാർഡ് സ്മാർട്ട് കാർഡ് ആക്കുന്ന ക്യാമ്പ് ആണ് ചെയ്തിരുന്നത് . നമ്മുടെ വിവിധ ഇടവകയിൽ നിന്നും മറ്റു സഭകളിൽ നിന്നുമായി 106 പേർക്ക് പ്രയോജനം ലഭിച്ചു. കൂടാതെ 60 നേന്ത്ര വാഴ കന്നും 20 അടുക്കള പച്ചക്കറി വിത്തിൻ്റെ കിറ്റും വിതരണം ചെയ്തു. അഭിവന്ദ്യ ഡോക്ടർ മാർ അപ്രേം മെത്രാപോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്തു, വാർഡ് കൗൺസിലർ സിന്ധു ആൻ്റോ ചാക്കോള ആദ്യ സ്മാർട്ട് കാർഡ് വിതരണം ചെയ്തു. മെൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആൻ്റോ ഡി ഒലുകാരൻ പച്ചക്കറി വിത്തുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടി വിജയിക്കുന്നതിന് ഞങ്ങളോടൊപ്പം നിന്ന വലിയപള്ളി വികാരി ഫാദർ സിറിൽ ആൻ്റണി, കൈക്കാരന്മാരായ രാജു ഇമ്മട്ടി, ഐ ജി ജോയ് , പാരിഷ് കൗൺസിൽ അംഗങ്ങൾക്കും കമ്മിറ്റി അംഗങ്ങൾക്കും പ്രത്യേക നന്ദി🙏