ചരിത്രപ്രസിദ്ധമായ സഭാ ശുദ്ധീകരണ പെരുന്നാൾ തൃശ്ശൂർ വലിയ പള്ളിയിൽ 26 മുതൽ 31 വരെ ആഘോഷിക്കുകയാണ്.പെരുന്നാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ത്രി ദിന കൂദാശ് ഏത്ത സുവിശേഷം 26 ബുധൻ. 5.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കും. തുടർന്ന് സന്ദേശം ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. 27 വ്യാഴം 5.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കും. തുടർന്ന് സന്ദേശം റവ.ജിനു പള്ളിപ്പാട്ട് കശ്ശീശ. 27 വെള്ളി 5.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കും. തുടർന്ന് സന്ദേശം മാർ ടോണി നീലങ്കാവിൽ. സമാപന സന്ദേശം മാർ ഒൗഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പ.
പെരുന്നാൾ ആഘോഷങ്ങൾ 28 വെള്ളി. രാവിലെ 7ന് വിശുദ്ധ കുർബ്ബാന. ഉച്ചക്ക് 12ന് ഉപവാസ ആരാധന. 1.30ന് ഉപവാസ വിശുദ്ധ കുർബ്ബാന. 3 മുതൽ 6 വരെ മഹിളാസമാജം ടീ സ്റ്റാൾ. 8മണിക്ക് ദീപാലങ്കാരം സ്വിച്ചോൺ റവ.കെ.ആർ.ഇൗനാശു കശ്ശീശ നിർവ്വഹിക്കും. 29 ശനി. രാവിലെ 7ന് വിശുദ്ധ കുർബ്ബാന റവ.ഫ്രാങ്ക്ളിൻ വർഗ്ഗീസ് മുഖ്യകാർമ്മികൻ.വൈകീട്ട് 6ന് റംശാപ്രാർത്ഥന.തുടർന്ന് പെരുന്നാളിന്റെ മുഖ്യ ചടങ്ങായ ദൈവാലയ പ്രവേശം. 7.15ന് പുഷ്പത്തിൽ നിന്നുള്ള പെരുന്നാൾ സന്ദേശം മാർ ഒൗഗിൻ കുരിയാക്കോസ് എപ്പിസ്കോപ്പ. 8മണിക്ക് ഭക്തി നിർഭരമായ മെഴുകുതിരി പ്രദക്ഷിണം. 30 ഞായർ. രാവിലെ 7.30ന് പെരുന്നാൾ വിശുദ്ധ കുർബ്ബാന. മുഖ്യകാർമ്മികൻ മാർ ഒൗഗിൻ എപ്പിസ്കോപ്പ. വൈകീട്ട് 6ന് പെരുന്നാൾ പൊതുസമ്മേളനം. അഭിവന്ദ്യരായ ഡോ.മാർ അപ്രേം മെത്രാപ്പോലീത്ത, മാർ ഒൗഗിൻ എപ്പിസ്കോപ്പ, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. തൃശ്ശൂർ എം.എൽ.എ.ശ്രീ.പി.ബാലചന്ദ്രൻ, കേന്ദ്ര ട്രസ്റ്റി ചെയർമാൻ ശ്രീ.ആന്റണി ആബക്കാടൻ എന്നിവർ മുഖ്യാത്ഥികളാണ്. 31 തിങ്കൾ രാവിലെ 7.30ന് വിശുദ്ധ കുർബ്ബാന. വൈകീട്ട് 5.30ന് റംശ്ശാ പ്രാർത്ഥന. 6.30ന് ഗാനമേള. പെരുന്നാളിന് മുന്നോടിയായി 26,27,28 ദിവസങ്ങളിൽ ത്രിദിന കൺവെൻഷനും ഉണ്ടായിരിക്കും.
പെരുന്നാളിന്റെയും കൺവെൻഷന്റെയും നടത്തിപ്പിനായി 101 അംഗ വളണ്ടിയർ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു. വികാരി റവ.സിറിൽ ആൻറണി, അസിസ്റ്റൻറ് വികാരിമാർ സിജോ ജോണി, ഡീ.വി.വി.ജോസഫ്, ഡീ.ഒ.എസ്.ജോസ്, കൈക്കാരൻ സോജൻ പി ജോൺ പെരുന്നാൾ കൺവീനർ ചാൾസ് ചിറ്റിലപ്പിള്ളി, ത്രിദിന കൺവെൻഷൻ കൺവീനർ രാജു ഇമ്മട്ടി എന്നിവർ പെരുന്നാളിന് നേതൃത്വം നൽകുന്നു.
സഭാ ശുദ്ധീകരണ പെരുന്നാൾ